ഡെർബിയിൽ മുംബൈ സിറ്റി
11:18 PM Oct 19, 2018 | Deepika.com
മുംബൈ: ഐഎസ്എലിലെ മഹാരാഷ്ട്ര ഡെർബിയിൽ മുംബൈ സിറ്റിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പൂന സിറ്റിയെ മുംബൈ കീഴടക്കി. മൊഡു സൗഗോവ് (25-ാം മിനിറ്റ്), റാഫേൽ ബാസ്റ്റോസ് (45-പെനൽറ്റി) എന്നിവരാണ് മുംബൈക്കായി ഗോൾ നേടിയത്. ജയത്തോടെ മുംബൈക്ക് മൂന്ന് മത്സരങ്ങളിൽനിന്ന് നാല് പോയിന്റായി.