ജയ്പുർ: രാജസ്ഥാനിൽ ഡിസംബർ ഏഴിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 200 സീറ്റിലും മത്സരിക്കാൻ ബഹുജൻ സമാജ്വാദി പാർട്ടി തീരുമാനിച്ചു. 2008ൽ ആറ് എംഎൽഎമാരെ വിജയിപ്പിച്ച ബിഎസ്പിയുടെ അംഗബലം 2013ൽ മൂന്നംഗങ്ങളായി ചുരുങ്ങിയിരുന്നു.
ബിഎസ്പി അധ്യക്ഷ മായാവതി രാജസ്ഥാനിൽ റാലികൾ സംഘടിപ്പിക്കുമെന്നും അതിനുശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ദുൻഗ്രാം ഗെഡർ പറഞ്ഞു.
ബിഎസ്പി അധ്യക്ഷ മായാവതി രാജസ്ഥാനിൽ റാലികൾ സംഘടിപ്പിക്കുമെന്നും അതിനുശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ദുൻഗ്രാം ഗെഡർ പറഞ്ഞു.