നുവാപഡ(ഒഡീഷ): ഒഡീഷയിലെ നുവാപഡയിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം ട്രക്കിലിടിച്ച് പത്തു പേർ മരിച്ചു. ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിലുള്ളവരാണിവർ.സിദ ഗ്രാമത്തിൽ ഇന്നലെ വെളുപ്പിന് 2.30നായിരുന്നു അപകടം. മരിച്ചവരിൽ നാലുപേർ ഒരു കുടുംബത്തിലുള്ളവരാണ്.