ബ്രസൽസ്: ഫിഫ ലോക ഒന്നാം നന്പർ ടീം ആയ ബെൽജിയത്തെ രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഹോളണ്ട് സമനിലയിൽ കുടുക്കി. അഞ്ചാം മിനിറ്റിൽ നാപോളി ഫോർവേഡായ ഡ്രൈസ് മെർട്ടെൻസിലൂടെ ആതിഥേയർ മുന്നിലെത്തി. എന്നാൽ, നൈജീരിയൻ വംശജനായ ആർനോട്ട് ഗ്രോനെവെൽഡിലൂടെ ഹോളണ്ട് 27-ാം മിനിറ്റിൽ സമനില പിടിച്ചു.
യുവേഫ നേഷൻസ് ലീഗിൽ ജർമനിയെ കീഴടക്കിയശേഷമാണ് ഹോളണ്ടിന്റെ ഈ സമനില. 2018 ലോകകപ്പിനു യോഗ്യത നേടാൻ സാധിക്കാതിരുന്നതിനുശേഷം തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചനയാണ് ഓറഞ്ച് പട ഇപ്പോൾ നല്കുന്നത്. ഏഴ് മത്സരങ്ങളിൽ ഹോളണ്ട് ഒരു മത്സരത്തിൽ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ.
യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനോട് 1-2നായിരുന്നു ആ തോൽവി. നേഷൻസ് ലീഗ് ഗ്രൂപ്പിൽ ഫ്രാൻസിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഹോളണ്ട്.
ബെൽജിയത്തെ തളച്ച് ഹോളണ്ട്
08:16 PM Oct 17, 2018 | Deepika.com