ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് സോഷ്യൽ മീഡിയ പുതിയ പേരിട്ടു- മേബോട്ട്. ബ്രിട്ടീഷ് പാർലമെന്റിൽ കഴിഞ്ഞ ദിവസം എത്തിയ പെപ്പർ എന്ന സംസാരിക്കുന്ന റോബട്ടാണ് ഈ പേരിനു കാരണക്കാരി.
അടുത്തിടെ തെരേസാ മേ ചില വേദികളിൽ നൃത്തം ചെയ്യാനുള്ള ശ്രമം നടത്തിയതും അവരുടെ സംസാരരീതികളുമെല്ലാം സോഷ്യൽമീഡിയാക്കാർ റോബട്ടുമായി താരതമ്യം ചെയ്യുകയായിരുന്നു. മേയുടെ ചുവടുവയ്പ്പുകൾ റോബട്ട് നൃത്തം ചെയ്യുന്നതിനു തുല്യമാണെന്ന് ചിലർ പരിഹസിച്ചു. അവരുടെ ചട്ടപ്പടിയുള്ള സംസാരരീതിയും റോബട്ടിന്റേതു പോലെയാണെന്ന് മറ്റു ചിലരും ചൂണ്ടിക്കാട്ടി. തെരേസാ മേ പലവിധ വിഷയങ്ങളിൽ മുന്പും സോഷ്യൽ മീഡിയയുടെ ഇരയായിട്ടുണ്ട്.
പാർലമെന്റിന്റെ വിദ്യാഭ്യാസ കമ്മിറ്റി, നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടു നടത്തിയ ഹിയറിംഗിലാണ് പെപ്പർ പങ്കെടുത്തത്. നിർമിതബുദ്ധിക്ക് ആധിപത്യം ലഭിച്ചാലും മനുഷ്യരുടെ പ്രധാന്യത്തിനു കുറവു വരില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി പെപ്പർ പറഞ്ഞു.