അബുദാബി: നാലു ദിവസത്തെ യുഎഇ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ എത്തി.
ഇന്നലെ രാവിലെ ഏഴോടെ അബുദാബി വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി, ഡയറക്ടർ ഡോക്ടർ ആസാദ് മൂപ്പൻ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.
ഇന്ന് അബുദാബിയിലെ പൊതുപരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംബന്ധിക്കും. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനു പ്രവാസി മലയാളികളുടെ സഹകരണം തേടുകയാണു സന്ദർശന ലക്ഷ്യം. ഇന്ത്യൻ ബിസിനസ് പ്രഫഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി സംവദിച്ചു.
ഇന്നു വൈകുന്നേരം എട്ടിന് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാൻ ബിൻ മുബാറക് അൽ നഹിയാൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ ദുബായിലും ശനിയാഴ്ച ഷാർജയിലുമാണു മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ.