മൊഗാദിഷു: സൊമാലിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ 60 അൽഷബാബ് ഭീകരെ വധിച്ചതായി യുഎസ് അറിയിച്ചു. ഉത്തര-മധ്യ സൊമാലിയയിലെ ഹരാദരയിലുള്ള ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരു സിവിലിയൻ പോലും കൊല്ലപ്പെട്ടില്ല. സൊമാലിയൻ സർക്കാരിനു യുഎസിന്റെ പിന്തുണയുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു.