നോർത്ത് സോൺ സ്കൂൾ ഗെയിംസ്: പാലക്കാട് ഓവറോൾ ചാമ്പ്യന്മാർ
01:19 AM Oct 17, 2018 | Deepika.com
കണ്ണൂർ: കണ്ണൂരിൽ നടന്നുവന്ന നോർത്ത് സോൺ സ്കൂൾ ഗെയിംസ് കിരീടം പാലക്കാടിന്. പത്തു വീതം സ്വർണവും വെള്ളിയും ഏഴ് വെങ്കലവുമടക്കം 174 പോയിന്റ് നേടിയാണ് പാലക്കാട് ഓവറോൾകിരീടം ചൂടിയത്. 151 പോയിന്റ് നേടിയ കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. എട്ടു സ്വർണവും 13 വെള്ളിയും അഞ്ചു വെങ്കലവുമാണ് കോഴിക്കോടിനുള്ളത്. ഒൻപത് സ്വർണവും ആറു വെള്ളിയും 11 വെങ്കലവും നേടി 148 പോയിന്റോടെ തൃശൂർ മൂന്നാം സ്ഥാനം നേടി. ആതിഥേയരായ കണ്ണൂർ 119 പോയിന്റ് നേടി നാലാം സ്ഥാനത്തെത്തി.