ഭാരതമാത, സെന്റ് തെരേസാസ് ജേതാക്കൾ
01:19 AM Oct 17, 2018 | Deepika.com
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിന്റെ ആഭിമുഖ്യത്തിൽ നടന്ന എംജി സർവകലാശാല പുരുഷ വിഭാഗം ഷട്ടിൽ ടൂർണമെന്റിൽ ഭാരത മാതാ കോളജ് ഒന്നാം സ്ഥാനവും പാലാ സെന്റ് തോമസ് കോളജ് രണ്ടാം സ്ഥാനവും കുട്ടിക്കാനം മരിയൻ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളിൽ എറണാകുളം സെന്റ് തെരേസാസ് കോളജ് , ആലുവ യുസി കോളജ്, എറണാകുളം സെന്റ് ആൽബർട്ട്സ് കോളജ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.