പാക്കിസ്ഥാൻ 282ന് പുറത്ത്
01:19 AM Oct 17, 2018 | Deepika.com
ദുബായ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ പാക്കിസ്ഥാൻ 282ന് പുറത്ത്. 78 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണും 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർനസ് ലബുഷ്ചാഗ്നെയുമാണ് പാക്കിസ്ഥാനെ കുടുക്കിയത്. ആദ്യ ദിനം അവസാനിക്കുന്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 20 റണ്‍സ് എടുത്തിട്ടുണ്ട്.