ഐഎസ്എൽ ആവേശം വീണ്ടും
01:19 AM Oct 17, 2018 | Deepika.com
ന്യൂഡൽഹി: പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം ഐഎസ്എൽ (ഇന്ത്യൻ സൂപ്പർ ലീഗ്) ഫുട്ബോളിന് ഇന്നു മുതൽ വീണ്ടും പന്തുരുളും. ഇന്നു രാത്രി 7.30നു നടക്കുന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസ് എടികെയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ എടികെ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. ഡൈനാമോസിന്റെ രണ്ടാം മത്സരമാണ്.