ആലപ്പുഴ: 45-ാമത് ലോറൽസ് സ്കൂൾ ഇന്റർനാഷണൽ കേരള സ്റ്റേറ്റ് സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ഇന്നുപുന്നപ്ര കപ്പക്കട ജ്യോതി നികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. വിജയികളാകുന്ന ആണ്‍കുട്ടികളുടെ ടീമിനു കെ.എം. ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും പെണ്‍കുട്ടികളുടെ ടീമിനു മറിയാമ്മ ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. വൈകുന്നേരം അഞ്ചിന് കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം നിർവഹിക്കും.
ജ്യോതി നികേതൻ സ്കൂളിലെ കോർട്ടുകളിൽ രാവിലെ ആറു മുതൽ ഒന്‍പതു വരെയും വൈകുന്നേരം മൂന്നു മുതൽ രാത്രി ഒന്‍പതു വരെയുമായിരിക്കും മത്സരമെന്നു മീഡിയ കമ്മിറ്റി ചെയർമാൻ തോമസ് മത്തായി കരിക്കംപള്ളിൽ അറിയിച്ചു.
സബ് ജൂണിയർ ബാസ്കറ്റ്ബോൾ
01:19 AM Oct 17, 2018 | Deepika.com