ന്യൂഡൽഹി: പൊതുമരാമത്ത് കരാറുകൾക്ക് രാജ്യമെങ്ങും ഏകീകൃതവും സന്തുലിതവുമായ വ്യവസ്ഥകൾ നടപ്പാക്കണമെന്നു കരാറുകാരുടെ സംഘടനകളുടെ കോണ്‍ഫെഡറേഷൻ. നിലവിലെ കരാർ വ്യവസ്ഥകളിൽ തീർത്തും സുതാര്യതയില്ലെന്നും രാജ്യത്തിനു വലിയ ബാധ്യത വരുത്തുന്നതുമാണെന്നു സംഘടനകൾ ചൂണ്ടിക്കാട്ടി.
കരാർ വ്യവസ്ഥകൾ ഏകീകരിക്കുന്നതിന് നീതി ആയോഗും കണ്‍സ്ട്രക്ഷൻ ഇൻഡസ്ട്രി ഡെവലപ്മെന്റ് കൗണ്‍സിലും (സിഐഡിസി) ആരംഭിച്ച നടപടികൾ വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു സംഘടനകളെ പ്രതിനിധീകരിച്ച് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി ബന്ധപ്പെട്ട കേന്ദ്രനേതാക്കൾക്ക് നിവേദനം നൽകി.
വൻകിട പദ്ധതികളുടെ കരാർ വ്യവസ്ഥ അംഗീകരിക്കാൻ ജിഎസ്ടി കൗണ്‍സിൽ മാതൃകയിൽ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ സിജിസിഐ ജനറൽ സെക്രട്ടറി അഭിഷേക് പട്ടേൽ, നിഖിൽ പ്രശാന്ത്, അശോക് ജെയിൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചതായി വർഗീസ് കണ്ണന്പള്ളി പറഞ്ഞു. അടുത്ത മാസം 20-ന് തിരുവനന്തപുരത്ത് ദേശീയ സെമിനാർ നടത്തുമെന്നും അദ്ദേഹം അറി യിച്ചു.