ജയ്പുർ: മുതിർന്ന ബിജെപി നേതാവ് ജസ്വന്ത് സിംഗിന്റെ മകൻ മാനവേന്ദ്ര സിംഗ് കോൺഗ്രസിൽ ചേരും. ഇന്നു ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മാനവേന്ദ്ര സിംഗ് കോൺഗ്രസിൽ ചേരുമെന്നു രാജസ്ഥാൻ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ് പറഞ്ഞു.
കഴിഞ്ഞ മാസം ബാർമേഡിൽ നടത്തിയ റാലിയിൽവച്ച് ബിജെപി വിടുകയാണെന്നു മാനവേന്ദ്ര സിംഗ് പ്രഖ്യാപിച്ചിരുന്നു. മുൻ ലോക് സഭാംഗമായ ഇദ്ദേഹത്തിനൊപ്പം ഭാര്യ ചിത്ര സിംഗും കോൺഗ്രസിൽ ചേരും. രാജസ്ഥാനിൽ ബിജെപിയുടെ വോട്ട്ബാങ്കായ രജപുത്ര വിഭാഗക്കാരനാണു മാനവേന്ദ്ര സിംഗ്. മാനവേന്ദ്ര സിംഗ് പാർട്ടിയിലെത്തിയതു പടിഞ്ഞാറൻ രാജസ്ഥാനിൽ കോൺഗ്രസിനു കരുത്തുപകരും.