രാജ്നന്ദ്ഗാവ്: മാവോയിസ്റ്റ് സ്വാധീനമേഖലയായ രാജ്നന്ദ്ഗാവ് ജില്ലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് സേനാംഗങ്ങൾക്കു പരിക്കേറ്റു. മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.