പനാജി: ആഗ്നേയഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനിലയിൽ പുരോഗതി. ഞായറാഴ്ച പരീക്കറെ പനാജിയിലെ വസതിയിലെത്തിച്ചിരുന്നു.
ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘമാണ് പരീക്കറെ ചികിത്സിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഇന്നലെ കുടുംബാംഗങ്ങളുമായി പരീക്കർ ചർച്ച നടത്തിയെന്നു മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി രൂപേഷ് കമത് പറഞ്ഞു. ഒരാഴ്ച പരിപൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.