ഒരോവറിൽ ആറു സിക്സുമായി അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്റതുള്ള സാസിയുടെ വെടിക്കെട്ട് പ്രകടനം. അഫ്ഗാൻ പ്രീമിയർ ലീഗിൽ ബാൾക്ക് ലെജെൻഡ്സിനെതിരേ കാബൂൾ സ്വാനിനുവേണ്ടിയായിരുന്നു സാസിയുടെ സിക്സർ പൂരം. ദുബായിൽ നടന്ന മത്സരത്തിൽ ഹസ്റതുള്ളയുടെ ബാറ്റിൽനിന്ന് പന്ത് ആറ് തവണ നിലംതൊടാതെ ഗാലറിയിലെത്തിയത്. ഇതോടെ ഈ നേട്ടം കൈവരിച്ച ആദ്യ അഫ്ഗാൻ താരമെന്ന റിക്കാർഡ് ഹസ്റതുള്ള സാസിക്കു സ്വന്തമായി.
അബ്ദുള്ള മസാരിയുടെ ഓവറിലാണ് ആറ് സിക്സർ പിറന്നത്. ഒരു വൈഡ് ഉൾപ്പെടെ 37 റണ്‍സ് ആ ഓവറിൽ പിറന്നു. 12 പന്തിൽ ഹസ്റതുള്ള സാസി അർധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ബാൾക്ക് ലെജെൻഡ്സ് 21 റണ്‍സിന് ജയം സ്വന്തമാക്കി.
ഒരു ഓവറിൽ ആറു സിക്സുമായി സാസി
12:17 AM Oct 16, 2018 | Deepika.com