ഇന്ത്യക്ക് ഇരട്ട വെള്ളി
12:17 AM Oct 16, 2018 | Deepika.com
ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ഇരട്ട വെള്ളി. ഇന്ത്യയുട ആണ്-പെണ് ടീമുകൾ വെള്ളി നേട്ടം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 10 ആയി. ഏഴ് വെള്ളിയും മൂന്ന് സ്വർണവും ഉൾപ്പെടെയാണിത്. പെണ്‍കുട്ടികളുടെ ഫൈനലിൽ ആതിഥേയരായ അർജന്റീന 1-3ന് ഇന്ത്യയെ കീഴടക്കി. ആദ്യ പകുതിയിൽ 1-2ന് അർജന്റീന മുന്നിലായിരുന്നു. രണ്ടാം പകുതിയിലും അവർ ഒരു ഗോളടിച്ച് ജയം ഉറപ്പിച്ചു. ആണ്‍കുട്ടികളുടെ ഫൈനലിൽ മലേഷ്യയാണ് ഇന്ത്യയെ കീഴടക്കിയത്. 2-4നായിരുന്നു ഇന്ത്യൻ തോൽവി.