ഒഡെൻസ്: ഡെന്മാർക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഇന്നു മുതൽ. ഇന്ത്യൻ പോരാട്ടങ്ങൾ ഒളിന്പിക് മെഡൽ ജേതാക്കളായ പി.വി. സിന്ധുവും സൈന നെഹ്വാളും നയിക്കും. മൂന്നാം സീഡാണ് സിന്ധു. സൈന 11-ാം സ്ഥാനത്തും. അമേരിക്കയുടെ ബീവെൻ ഹാങ് ആണ് ആദ്യ മത്സരത്തിൽ സിന്ധുവിന്റെ എതിരാളി. ചൈനയുടെ ചിയൂങ് ഗാൻ യി ആണ് സൈനയുടെ എതിരാളി. പുരുഷ വിഭാഗം സിംഗിൾസിൽ കെ. ശ്രീകാന്ത് ആണ് ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രം.
മലയാളി താരമായ എച്ച്.എസ്. പ്രണോയിയുടെ ആദ്യ റൗണ്ട് എതിരാളി ആറാം സീഡായ കൊറിയൻ താരം സണ്‍ വാൻ ഹു ആണ്. പ്രണോയ്ക്ക് ആദ്യ റൗണ്ട് കടുപ്പമേറിയതാകുമെന്നർഥം.
ഡെന്മാർക്ക് ഓപ്പണ്‍ ഇന്നു മുതൽ
12:17 AM Oct 16, 2018 | Deepika.com