വാഷിംഗ്ടൺഡിസി: കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന നിലപാടിൽ നിന്നു പിന്മാറിയ ട്രംപ് എന്തോ ഒക്കെ സംഭവിക്കുന്നുണ്ടെന്നും എന്നാൽ എല്ലാം വീണ്ടും പഴയപടിയാവുമെന്നും പറഞ്ഞു. ചുഴലിക്കാറ്റുകളുടെ ശക്തികൂടിയതും ഇടവേളകൾ കുറയുന്നതും കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നു പറയുന്ന ശാസ്തജ്ഞന്മാർക്കു രാഷ്ട്രീയ അജൻഡയുണ്ടെന്നും സിബിഎസ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് ആരോപിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിനു കാരണം മനുഷ്യൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതാണെന്ന വാദം അംഗീകരിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനം ഒഴിവാക്കാനായി ലക്ഷം കോടി ഡോളറുകൾ ചെലവഴിക്കാനും അമേരിക്കക്കാർക്കു കിട്ടേണ്ട ലക്ഷക്കണക്കിനു തൊഴിലുകൾ ഇല്ലായ്മ ചെയ്യാനും തയാറല്ലെന്നും ട്രംപ് പറഞ്ഞു.