മുംബൈ: എയർ ഇന്ത്യ വിമാനത്തിൽനിന്നു പുറത്തേക്കു വീണ് അന്പത്തിമൂന്നുകാരിയായ എയർഹോസ്റ്റസിനു ഗുരുതരമായി പരിക്കേറ്റു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽനിന്നു ന്യൂഡൽഹിയിലേക്കു പുറപ്പെടാനൊരുങ്ങിയ വിമാനത്തിന്റെ വാതിൽക്കൽനിന്നാണു ഹർഷ ലോബോ വീണത്. ഡോർ അടയുന്നതിനിടെയായിരുന്നു അപകടം. ഇവരെ മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.