ബഹ്റായിച്: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ അൽപേഷ് ഠാക്കൂറിന്റെ കഴുത്തരിയുന്നവർക്ക് ഒരു കോടി രൂപ സമ്മാനം നല്കുമെന്നു വാഗ്ദാനം ചെയ്യുന്ന പോസ്റ്ററുകൾ ടൗണിൽ വ്യാപകമായി പ്രചരിച്ചതിനെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റുകൾക്കു പിന്നാലെയാണ് നഗരത്തിന്റെ പലഭാഗങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തൊഴിലാളി വിരുദ്ധനയമാണ് ഭീരുവായ ഠാക്കൂറിന്റേതെന്നും അയാളുടെ കഴുത്തറക്കുന്നവന് ഒരു കോടി നല്കുമെന്നുമാണ് പോസ്റ്ററിലുള്ളത്.