ബംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി രാമനഗര നിയമസഭാ മണ്ഡലത്തിൽ ജെഡി-എസ് സ്ഥാനാർഥിയാകും. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പ ശിവമോഗ ലോക്സഭാ മണ്ഡലത്തിൽ ജെഡി-എസ് സ്ഥാനാർഥിയാകും. ജെഡി-എസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ അനിത മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.