ലുധിയാന: ലുധിയാനയിലെ ഗയാസ്പുരയിൽ മോട്ടോർസൈക്കിൾ വർക്ക്ഷോപ്പിൽ സൂക്ഷിച്ച പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 11 വയസുകാരൻ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. വർക്ക്ഷോപ്പ് ഉടമ ജതീന്ദർ യാദവിന്റെ മകൻ അമിത് ആണു മരിച്ചത്.