പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗിൽ പിഎസ്ജിയും റെഡ്സ്റ്റാർ ബെൽഗ്രേഡും തമ്മിൽ ഈ മാസം നാലിനു നടന്ന മത്സരത്തിൽ വാതുവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഒത്തുകളി നടന്നെന്ന് യുവേഫ ഫ്രാൻസിനു അറിയിപ്പു നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. മത്സരത്തിൽ പിഎസ്ജി 6-1നു വിജയം നേടിയിരുന്നു. നെയ്മർ ഹാട്രിക്ക് നേടിയ മത്സരത്തിൽ എഡിസണ് കവാനി, ഡി മരിയ, കൈലിയൻ എംബാപ്പെ എന്നിവരും പിഎസ്ജിക്കായി ഗോൾ നേടിയിരുന്നു.
സെർബിയൻ ക്ലബ്ബിന്റെ മേധാവികളിലൊരാൾ മത്സരവുമായി ബന്ധപ്പെട്ട് വൻതുകയ്ക്ക് വാതുവച്ചിരുന്നുവെന്ന് ഒരു ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വാതുവയ്പ്പുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളെയും റെഡ്സ്റ്റാർ ബെൽഗ്രേഡ് നിഷേധിച്ചു.
നെയ്മർ ഹാട്രിക് നേടിയ മത്സരം ഒത്തുകളിയെന്ന് ആരോപണം
12:24 AM Oct 15, 2018 | Deepika.com