ലിയാൻഡർ പെയ്സിനു കിരീടം
12:24 AM Oct 15, 2018 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസിലെ മുതിർന്ന താരമായ ലിയാൻഡർ പെയ്സിന് സാന്റോ ഡൊമിൻഗോ ഓപ്പണ്‍ ഡബിൾസ് കിരീടം. മെക്സിക്കൻ താരമായ മിഗ്വെൽ എയ്ഞ്ചൽ വറേലയ്ക്കൊപ്പമാണ് പെയ്സ് കിരീടം സ്വന്തമാക്കിയത്. 4-6, 6-3, 10-5നായിരുന്നു ഇന്തോ-മെക്സിക്കൻ സഖ്യത്തിന്റെ ജയം. പെയ്സ് ഈ വർഷം നേടുന്ന രണ്ടാം കിരീടമാണിത്.