+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംകെ നേതാവ് പരിത്തി ഇളംവഴുതി അന്തരിച്ചു

ചെ​​​ന്നൈ: ഡി​​​എം​​​കെ നേ​​​താ​​​വും ത​​​മി​​​ഴ്നാ​​​ട് മു​​​ൻ​ മ​​​ന്ത്രി​​​യും ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റു​​​മാ​​​യി രുന്ന പ​​​രി​​​ത്തി ഇ​​​ളം​​​വ​​​ഴു​​​തി (58) അ​​​ന്ത​​​രി​​​ച്ചു. അ​​​ണ്ണാ
ഡിഎംകെ നേതാവ് പരിത്തി ഇളംവഴുതി അന്തരിച്ചു
ചെ​​​ന്നൈ: ഡി​​​എം​​​കെ നേ​​​താ​​​വും ത​​​മി​​​ഴ്നാ​​​ട് മു​​​ൻ​ മ​​​ന്ത്രി​​​യും ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റു​​​മാ​​​യി രുന്ന പ​​​രി​​​ത്തി ഇ​​​ളം​​​വ​​​ഴു​​​തി (58) അ​​​ന്ത​​​രി​​​ച്ചു. അ​​​ണ്ണാ​​​ഡി​​​എം​​​കെ ഭ​​​ര​​​ണ​​​ത്തി​​​ലി​​​രു​​​ന്ന 1991-96 കാ​​​ല​​​ത്ത് ഡി​​​എം​​​കെ​​​യ്ക്കു​​​വേ​​​ണ്ടി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു പ​​​രി​​​ത്തി ഇ​​​ളം​​​വ​​​ഴു​​​തി ശ്ര​​​ദ്ധേ​​​യ​​​നാ​​​യ​​​ത്. രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ വ​​​ധ​​​ത്തി​​​നു​​​പി​​​ന്നാ​​​ലെ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡി​​​എം​​​കെ​​​യു​​​ടെ ര​​​ണ്ടു ​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

എ​​​ന്നി​​​ട്ടും സ​​​ർ​​​ക്കാ​​​രി​​​നെ പ​​​ല​​​പ്പോ​​​ഴും സ​​​ഭ​​​യി​​​ൽ സ​​​മ്മ​​​ർ​​​ദ​​ത്തി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പോ​​​രാ​​​ട്ട​​​മി​​​ക​​​വി​​​ന്‍റെ പേ​​​രി​​​ൽ വീ​​​ര അ​​​ഭി​​​മ​​​ന്യു, ഇ​​​ന്ദ്ര​​​ജി​​​ത് തു​​​ട​​​ങ്ങി​​​യ പേ​​​രു​​​ക​​​ളി​​​ൽ ക​​​രു​​​ണാ​​​നി​​​ധി പ്ര​​​ശം​​സ ചൊ​​​രി​​​യു​​​ക​​​യും ചെ​​​യ്തു. 1996ൽ ​​​അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ൾ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ​​​പ​​​ദ​​​വി​​​യും ന​​​ൽ​​​കി. പി​​​ന്നീ​​​ട് മ​​​ന്ത്രി​​​പ​​​ദ​​​വി​​​യും പ​​​രി​​​ത്തി ഇ​​​ളം​​​വ​​​ഴു​​​തി​​​യെ തേ​​​ടി​​​യെ​​​ത്തി.