മുൻ ഫ്രഞ്ച് ഫുട്ബോൾ താരമായ തിയറി ഹെൻറി ഇനി ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ മൊണാക്കോയെ പരിശീലിപ്പിക്കും. ലീഗിന്റെ പോയിന്റ് പട്ടികയിൽ പിന്നിൽനിന്ന് മൂന്നാം സ്ഥാനത്തുള്ള മൊണാക്കോ വ്യാഴാഴ്ച പരിശീലകനായ ലിയോനാർഡോ ജർദിമിനെ പുറത്താക്കിയിരുന്നു. ജർദിമിന്റെ പകരക്കാരനായാണ് ഹെൻ റിയുടെ നിയമനം. മൂന്നു വർഷത്തേക്കാണ് കരാർ.
നാൽപ്പത്തിയൊന്നുകാരനായ ഫ്രഞ്ച് താരം ലോകകപ്പിൽ ബെൽജിയത്തിന്റെ സഹപരിശീലകനായിരുന്നു. 1994ൽ മൊണാക്കോയിലൂടെയാണ് ഹെൻറി പ്രഫഷണൽ കരിയർ ആരംഭിക്കുന്നത്. യുവന്റസ്, ആഴ്സണൽ, ബാഴ്സലോണ, ന്യൂയോർക്ക് ബുൾസ് തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ച ഹെൻ റി 581 മത്സരങ്ങളിൽനിന്ന് 284 ഗോൾ നേടി. 1998 ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിന്റെ ആക്രമണ ചുമതല താരത്തിനായിരുന്നു.
മൊണാക്കോയെ ഹെൻറി പരിശീലിപ്പിക്കും
11:50 PM Oct 13, 2018 | Deepika.com