റിക്കാർഡ് മെഡൽ വേട്ടയോടെ ഇന്ത്യ
11:50 PM Oct 13, 2018 | Deepika.com
ജക്കാർത്ത: ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ വേട്ടയിൽ ഇന്ത്യ പുതിയ റിക്കാർഡ് കുറിച്ചു. 72 മെഡലുകളാണ് ഇത്തവണ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. 15 സ്വർണം, 24 വെള്ളി, 33 വെങ്കലം ഉൾപ്പെടെയാണിത്. മെഡൽ പട്ടികയിൽ ഒന്പതാം സ്ഥാനത്താണ് ഇന്ത്യ. മെഡൽ വേട്ടയിൽ 172 സ്വർണവും 88 വെള്ളിയും 59 വെങ്കലവും ഉൾപ്പെടെ 319 മെഡലുകൾ കരസ്ഥമാക്കിയ ചൈനയാണ് ചാന്പ്യന്മാരായത്.