ഇംഗ്ലണ്ടിനു ജയം
11:50 PM Oct 13, 2018 | Deepika.com
ധാംബുള്ള: മഴ തടസപ്പെടുത്തിയപ്പോൾ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ഫലം നിശ്ചയിച്ച മത്സരത്തിൽ ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിലാണ് ഇംഗ്ലണ്ട് മഴയെ അതിജീവിച്ച് ജയം സ്വന്തമാക്കിയത്. ആദ്യ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇതോടെ അഞ്ച് മത്സര പരന്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.