കോയന്പത്തൂർ: അഴുക്കുചാലിൽനിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഉദുമലൈ ചിന്നവീരംപട്ടി ഗ്രാമത്തിലെ അഴുക്കുചാലിൽനിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് ശിശുവിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. കൂടുതൽ അന്വേഷണം നടത്തിയതിനെ തുടർന്ന് മൃതദേഹം ലഭിച്ച സ്ഥലത്തുനിന്നും കുറച്ചകലെയായി അവശനിലയിൽ യുവതിയേയും കണ്ടെത്തി.
തിരുപ്പൂർ ബനിയൻ കന്പനി തൊഴിലാളിയായ സെന്തിലിന്റെ ഭാര്യ വൃന്ദ (23)യാണിതെന്നും മാനസികാസ്ഥ്യമുള്ള യുവതിയാണെന്നും അന്വേഷണത്തിൽ വിവരം ലഭിച്ചു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതി എങ്ങനെ ഉദുമലൈയിലെത്തിയെന്നും കുഞ്ഞിനെ എന്താണെന്നു ചെയ്ത് എന്നതിനെപ്പറ്റിയും പോലീസ് അന്വേഷണം തുടങ്ങി.