ഭുവനേശ്വർ: തിത്ത്ലി ചുഴലിക്കാറ്റിനെത്തുടർന്ന് ഒഡീഷയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെ ഗഞ്ചാം ജില്ലയിൽനിന്നു രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ ഒരാൾ ആന്ധ്രയിൽനിന്നുള്ള മത്സ്യത്തൊഴിലാളിയാണ്. ഇയാളെ ബുധനാഴ്ച മുതൽ കാണാനില്ലായിരുന്നു. ഒഡീഷയിൽ ഇന്നലെ കനത്ത മഴയാണുണ്ടായത്. നദികളെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകകയാണ്.