ന്യൂഡൽഹി: മീടൂ കാന്പയിനെ പിന്തുണച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അന്തസോടെയും ബഹുമാനത്തോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കണമെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാലങ്ങളായി ജോലിസ്ഥലത്തും മറ്റിടങ്ങളിലും സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ തുറന്നു പറയാനുള്ള ഒരു വേദിയാണിതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.