ന്യൂഡൽഹി: രാജ്യത്തെ നീതിനിർവഹണം കൂടുതൽ വേഗത്തിലാക്കുന്നതിനായി ഇ-കോടതികളുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഷണൽ ജുഡീഷൽ ഡേറ്റാ ഗ്രിഡും ശക്തമാക്കും.
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമൂഹത്തിൽ തുല്യത ഉറപ്പാക്കുന്നതിനുമാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജൂബിലി തപാൽ സ്റ്റാന്പും മനുഷ്യാവകാശ കമ്മീഷന്റെ പരിഷ്കരിച്ച വെബ്സൈറ്റും പ്രധാനമന്ത്രി പുറത്തിറക്കി.