ദുരന്ത നായകനായി ഷാർദുൾ
12:41 AM Oct 13, 2018 | Deepika.com
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരേ രണ്ടാം ടെസ്റ്റിൽ അരങ്ങേറിയ ഇന്ത്യൻ യുവ പേസ് ബൗളർ ഷാർദുൾ ഠാക്കൂറിന് തിരിച്ചടി. വലതു തുടയ്ക്കേറ്റ പരിക്കിനെ തുടർന്ന് ഷാർദുൾ മൈതാനംവിട്ടു. വെറും 10 പന്ത് എറിയാൻ മാത്രമേ യുവതാരത്തിനു സാധിച്ചുള്ളൂ. രണ്ടാം തവണയാണ് പരിക്ക് ഷാർദുളിന്റെ വില്ലനാകുന്നത്. ഏഷ്യ കപ്പിൽ ഹോങ്കോംഗിനെതിരായ മത്സരത്തിനുശേഷം അരക്കെട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഷാർദുളിനെ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു.