റിയാദ്: നാല് താരങ്ങൾ തങ്ങളുടെ കന്നി രാജ്യാന്തര ഗോൾ നേടിയ മത്സരത്തിൽ അർജന്റീന 4-0ന് ഇറാക്കിനെ സൗഹൃദ പോരാട്ടത്തിൽ കീഴടക്കി. ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങിയത്. ലൗതാറൊ മാർട്ടിനസ് (18-ാം മിനിറ്റ്), റോബർട്ടോ പെരേര (53-ാം മിനിറ്റ്), ജെർമാൻ പെസില്ല (82-ാം മിനിറ്റ്), ഫ്രാങ്കോ ചേർവി (90+1-ാം മിനിറ്റ്) എന്നിവ രാണ് അർജന്റീനയുടെ ഗോൾ നേട്ടക്കാർ.
മറ്റ് മത്സരങ്ങലിൽ കൊളംബിയ 4-2ന് അമേരിക്കയെയും മെക്സിക്കോ 3-2ന് കോസ്റ്റാറിക്കയെയും മറികടന്നു. ഹമേഷ് റോഡ്രിഗസ് (36-ാംമിനിറ്റ്), കാർലോസ് ബക്ക (56-ാം മിനിറ്റ്), റഡമേൽ ഫൽക്കാവോ (74-ാം മിനിറ്റ്), മിഗ്വേൽ ബോർജ (79-ാം മിനിറ്റ്) എന്നിവരാണ് കൊളംബിയയ്ക്കായി വലകുലുക്കിയത്.
നാലു കന്നി ഗോളുകൾ; ജയമാഘോഷിച്ച് അർജന്റീന
12:41 AM Oct 13, 2018 | Deepika.com