മയാമി: യുഎസിൽ കനത്ത നാശം വിതച്ച മൈക്കിൾ ചുഴലിക്കാറ്റ് 12 പേരുടെ മരണത്തിനു കാരണമായെന്ന് അധികൃതർ അറിയിച്ചു. ഫ്ളോറിഡ, ജോർജിയ, നോർത്ത് കരോളൈന, വിർജീനിയ സംസ്ഥാനങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഉയർന്നേക്കും.
ഫ്ളോറിഡയിൽ ബുധനാഴ്ചയാണ് കൊടുങ്കാറ്റും പേമാരിയും കൂറ്റൻ തിരമാലകളും അനുഭവപ്പെട്ടത്. തുടർന്ന് കാറ്റ് മറ്റിടങ്ങളിലേക്കു നീങ്ങി.ഭവനങ്ങൾ അടക്കം നിരവധി കെട്ടിടങ്ങൾ തകരുകയും വൻമരങ്ങൾ കടപുഴകുകയും ചെയ്തു. കെടുതി നേരിടുന്ന മേഖലകളിൽ വലിയ മെഷീനുകളുടെ സഹായത്തോടെ തെരച്ചിൽ നടത്തിവരുന്നു.
ഫ്ളോറിഡയിലെ തീരനഗരങ്ങളിൽ കൂറ്റൻ തിരമാലകളും വെള്ളപ്പൊക്കവും വലിയ നാശം വിതച്ചിട്ടുണ്ട്. ഫ്ളോറിഡ, വിർജീനിയ സംസ്ഥാനങ്ങളിലായി 11 ലക്ഷം ഭവനങ്ങളിൽ വൈദ്യുതിയില്ലാതായി.