ബെയ്ജിംഗ്: മണിക്കൂറിൽ ആയിരം കിലോമീറ്റർ വേഗമുള്ള മാഗ്നറ്റിക് ബുള്ളറ്റ് ട്രെയിൻ ചൈന വികസിപ്പിക്കുന്നു. 2025ൽ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ചൈനയിലെ ഏറ്റവും വേഗമേറിയ ട്രെയിൻ മണിക്കൂറിൽ 350 കിലോമീറ്ററാണു സഞ്ചരിക്കുക.
ആയിരം കിലോമീറ്റർ വേഗമുള്ള ട്രെയിനിന്റെ മാതൃക ചെംഗ്ഡു നഗരത്തിൽ നടക്കുന്ന വ്യവസായ സംരംഭ വാരത്തിൽ പ്രദർശിപ്പിച്ചു. ടി-ഫ്ലൈറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈനാ എറോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപറേഷൻ ആണ് പുതുതലമുറയിൽപ്പെട്ട ഈ കാന്തിക ട്രെയിൻ വികസിപ്പിക്കുന്നത്. 2015ൽ തന്നെ ഗവേഷണങ്ങൾ ആരംഭിച്ചു. ഇത്ര കൂടിയ വേഗത്തിലും യാത്രക്കാരുടെ സുരക്ഷയ്ക്കും സുഖത്തിനും പ്രത്യേക പരിഗണന നല്കും. വൈദ്യുതകാന്തിക ശക്തിയിൽപ്രവർത്തിക്കുന്ന ആയിരം കിലോമീറ്ററിലേറെ വേഗമുള്ള ട്രെയിനുകൾക്കായി അമേരിക്കയിലും ഗവേഷണങ്ങൾ നടക്കുന്നുണ്ട്.