പോർച്ചുഗലിനു ജയം
12:41 AM Oct 13, 2018 | Deepika.com
വാഴ്സൊ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ലീഗ് എയിലെ ഗ്രൂപ്പ് മൂന്നിൽ പോർച്ചുഗലിനു രണ്ടാം ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ പോളണ്ടിനെതിരേ എവേ പോരാട്ടത്തിനിറങ്ങിയ പറങ്കിപ്പട 3-2ന്റെ ജയം നേടി. ആന്ദ്രേ സിൽവ (31-ാം മിനിറ്റ്), ബെർണാഡോ സിൽവ (52-ാം മിനിറ്റ്) എന്നിവരുടെ ഗോളുകളും കാമിൽ ഗ്ലിക്കിന്റെ (42-ാം മിനിറ്റ്) സെൽഫുമാണ് പോർച്ചുഗലിന്റെ പേരിൽ കുറിക്കപ്പെട്ടത്. റോബർട്ട് ലെവൻഡോവ്സ്കിയുടെ 100-ാം രാജ്യാന്തര മത്സരത്തിൽ അദ്ദേഹത്തിനു ടീമിന്റെ തോൽവിയിൽ കാഴ്ചക്കാരനാകാനേ സാധിച്ചുള്ളൂ.