ഇന്ത്യക്ക് ഇന്നലെ അഞ്ച് സ്വർണം
12:41 AM Oct 13, 2018 | Deepika.com
ജക്കാർത്ത: ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് ഇന്നലെ അഞ്ച് സ്വർണം. ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ പരുൾ പർമർ, പുരുഷറാപ്പിഡ് ചെസിൽ കിഷാൻ ഗാംഗുലി, വനിതാ ചെസിൽ ജെന്നിത ആന്റോ, ജാവലിൻ ത്രോയിൽ നീരജ് യാദവ്, പുരുഷ ക്ലബ് ത്രോയിൽ അമിത് കുമാർ എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്. പുരുഷവിഭാഗം ക്ലബ് ത്രോയിൽ ഇന്ത്യയുടെ ധരംബീർ വെള്ളി സ്വന്തമാക്കി. ദീപ മലിക് വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലം നേടി.