ട്വന്റി-20: 11 പന്തിൽ ജയം
12:41 AM Oct 13, 2018 | Deepika.com
ക്വലാലംപുർ: ഐസിസി ലോക ട്വന്റി-20 ഏഷ്യ മേഖല യോഗ്യത റൗണ്ടിൽ വീണ്ടും വിചിത്രമായ സ്കോർ. നേപ്പാൾ-ചൈന മത്സരത്തിലാണ് ഈ സ്കോർ പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ചൈന 13 ഓവറിൽ 26ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ 11 പന്തിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ നേപ്പാൾ ലക്ഷ്യം കണ്ടു.