ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, രണ്ടാം സീഡ് സെർബിയയുടെ നൊവാക് ജോക്കോവിച്ച് തുടങ്ങിയവർ ക്വാർട്ടറിൽ. ഇന്നു നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ എട്ടാം സീഡായ ജാപ്പനീസ് താരം കെയ് നിഷികോരിയാണ് ഫെഡററിന്റെ എതിരാളി. ജോക്കോവിച്ച് ഏഴാം സീഡായ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ നേരിടും.
പ്രീക്വാർട്ടറിൽ ഇറ്റലിയുടെ മാർകോ സെച്ചിനാറ്റോയെയാണ് ജോക്കോവിച്ച് കീഴടക്കിയത്. സ്കോർ: 6-4, 6-0. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സ്പെയിനിന്റെ റോബർട്ടോ അഗട്ടിനെ 6-3, 2-6, 6-4നു കീഴടക്കിയാണ് നിലവിലെ ജേതാവായ ഫെഡറർ അവസാന എട്ടിൽ കടന്നത്.
ബ്രിട്ടന്റെ കെയ്ൽ എഡ്മണ്ടിനെയാണ് സ്വരേവ് ക്വാർട്ടറിൽ നേരിടുക. ക്രൊയേഷ്യയുടെ ബോർന കോറിക്കും ഓസ്ട്രേലിയയുടെ മാത്യു എബ്ഡിനും തമ്മിലാണ് മറ്റൊരു ക്വാർട്ടർ പോരാട്ടം.
ജോക്കോവിച്ച്, ഫെഡറർ ക്വാർട്ടറിൽ
12:46 AM Oct 12, 2018 | Deepika.com