വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് നഗരത്തിന്റെ മുൻ മേയറും പ്രമുഖ മാധ്യമസ്ഥാപനമായ ബ്ലൂംബർഗിന്റെ മേധാവിയുമായ മൈക്കൽ ബ്ലൂംബർഗ് യുഎസിലെ പ്രതിപക്ഷ ഡെമോക്രാറ്റ് പാർട്ടിയിൽ വീണ്ടും ചേർന്നു. 2020ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിടാൻ അദ്ദേഹം ഇറങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഡെമോക്രാറ്റ് പാർട്ടിയിൽ അംഗത്വം എടുത്തതായി അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് വ്യക്തമാക്കിയില്ല.
മൂന്നുവട്ടം ന്യൂയോർക്കിലെ മേയറായിരുന്നു ബ്ലൂംബർഗ്. ഭരണം നടത്തുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലും ഡെമോക്രാറ്റ് പാർട്ടിയിലും പ്രവർത്തിച്ചതിനു പുറമേ സ്വതന്ത്രനായും നിലകൊണ്ടിട്ടുണ്ട്.
മൂന്നുവട്ടം ന്യൂയോർക്കിലെ മേയറായിരുന്നു ബ്ലൂംബർഗ്. ഭരണം നടത്തുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലും ഡെമോക്രാറ്റ് പാർട്ടിയിലും പ്രവർത്തിച്ചതിനു പുറമേ സ്വതന്ത്രനായും നിലകൊണ്ടിട്ടുണ്ട്.