നേപ്പിൾസ്: നാപ്പോളി സ്ട്രൈക്കർ അർക്കാഡിസ് മിലിക്കിനെ കൊള്ളയടിച്ചു. ലിവർപൂളിനെതിരേയുള്ള മത്സര ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണ് കൊള്ളക്കാരുടെ സംഘം അർക്കാഡിസിനെ ആക്രമിച്ചത്. മത്സരത്തിൽ നാപ്പോളി ജയിച്ചിരുന്നു. രാത്രി രണ്ടുമണിയോടെയാണ് അദ്ദേഹത്തിനു നേരെ ആക്രമണം നടന്നത്.
അദ്ദഹത്തിന്റെ കൈയിലുണ്ടായിരുന്ന റോളക്സ് വാച്ച് അക്രമികൾ കൈക്കലാക്കി. ഏകദേശം 7000 യൂറോ വിലയുള്ള വാച്ചാണ് നഷ്ടപ്പെട്ടതെന്ന് അദ്ദഹം പോലീസിനെ അറിയിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്നും ആ സമയത്ത് അവർ ഹെൽമറ്റ് ധരിച്ചിരുന്നതായും അദ്ദഹം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. 2016 ൽ ഇറ്റലയുടെ ലോറൻസോ ഇൻസെയ്നും കൊള്ളയ്ക്ക് ഇരയായിരുന്നു. അന്ന് അദ്ദേഹത്തിന് പണവും വാച്ചും ആഭരണവും നഷ്ടപ്പെട്ടിരുന്നു.
അർക്കാഡിസ് മിലിക്കിനെ കൊള്ളയടിച്ചു
02:06 AM Oct 06, 2018 | Deepika.com