എസ്എച്ച് ട്രോഫി ബാസ്കറ്റ്ബോള്‍: ഷാന്താള് ജ്യോതിക്ക് കിരീടം
02:06 AM Oct 06, 2018 | Deepika.com
കോട്ടയം: 11-ാമത് കിളിമല എസ്എച്ച് ട്രോഫി ബാസ്കറ്റ്ബോള്‍ കിരീടം മുട്ടം ഷാന്താള് ജ്യോതി പബ്ലിക് സ്കൂള്‍ സ്വന്തമാക്കി. ആണ്‍കുട്ടികളുടെ ഫൈനലില്‍ ഷാന്താള് ജ്യോതി 74-62ന് സെന്റ് എഫ്രേമിസ് എച്ച്എസ്എസ് മാന്നാനത്തെ തോല്‍പ്പിച്ചു. സെമി ഫൈനലുകളില്‍ സെന്റ് എഫ്രേംസ് 69-40ന് സെന്റ് തോമസ് എച്ച്എസ്എസ് കോഴഞ്ചേരിയെയും ഷാന്താള് 51-32ന് ഗിരിദീപം ബഥനി കോട്ടയത്തെയും തോല്‍പ്പിച്ചു.