ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാ നടി ഫാൻ ബിംഗ്ബിംഗിന് നികുതിവെട്ടിപ്പുകേസിൽ 13 കോടി ഡോളർ പിഴ. മുപ്പത്തേഴുകാരിയായ നടിയും അവരുടെ സ്ഥാപനങ്ങളും ചേർന്നാണ് നികുതിവെട്ടിപ്പു നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു. മൂന്നു മാസം മുന്പ് നടി അപ്രത്യക്ഷയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. രണ്ടാഴ്ചമുന്പാണ് മോചിപ്പിച്ചത്.
ആദ്യമായി തെറ്റുചെയ്യുന്നയാളെന്ന ആനുകൂല്യമുള്ളതിനാൽ, പിഴയടച്ച് നടിക്ക് ക്രിമിനൽ കേസിൽനിന്ന് ഒഴിവാകാമെന്ന് അധികൃതർ അറിയിച്ചു.
ആദ്യമായി തെറ്റുചെയ്യുന്നയാളെന്ന ആനുകൂല്യമുള്ളതിനാൽ, പിഴയടച്ച് നടിക്ക് ക്രിമിനൽ കേസിൽനിന്ന് ഒഴിവാകാമെന്ന് അധികൃതർ അറിയിച്ചു.