ഫയിസ്പുർ(മഹാരാഷ്ട്ര): ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന്റെ പങ്കാളിത്തമുണ്ടായിട്ടില്ലെന്ന വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടരി മല്ലികാർജുൻ ഖാർഗെ. ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീട്ടിലെ പട്ടിപോലും സ്വാതന്ത്ര്യസമരത്തിൽ ജീവൻ നല്കിയിട്ടില്ലെന്നു ഖാർഗെ പറഞ്ഞു.
രാജ്യത്തിനായി ജീവൻ നല്കിയതു കോൺഗ്രസാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും ജീവൻ നല്കി. ഏതു ബിജെപി, ആർഎസ്എസ് നേതാവാണു ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനുവേണ്ടി ജയിലിൽ പോയിട്ടുള്ളത്? -ഖാർഗെ കോൺഗ്രസിന്റെ ജൻ സംഘർഷ് യാത്രയിൽ ചോദിച്ചു.