കോയന്പത്തൂർ: കാർ വെള്ളത്തിലേക്കു വീണു യുവാവ് മരണമടഞ്ഞു. വടുകംപാളയം പേച്ചിയമ്മൻകോവിൽ പൂജാരി സൊക്കംപാളയം രാമലിംഗത്തിന്റെ മകൻ ആനന്ദ് കുമാർ (30) ആണ് മരിച്ചത്. അന്നൂരിൽനിന്നും ഇന്നലെ രാത്രി ഒന്പതിന് ചൊക്കംപാളയത്തേക്ക് കാറിൽ പോകുന്നതിനിടെ പച്ചാംപാളയം കൗശിക നദിക്കുമുകളിലെ പാലത്തിൽ വെള്ളത്തിന്റെ ഒഴുക്കിൽ കാർ അകപ്പെടുകയായിരുന്നു.
തുടർന്നു കാർ ഒഴുകിപ്പോയി ശ്വാസംകിട്ടാതെ ആനന്ദ്കുമാർ മരണമടയുകയായിരുന്നു.
തുടർന്നു കാർ ഒഴുകിപ്പോയി ശ്വാസംകിട്ടാതെ ആനന്ദ്കുമാർ മരണമടയുകയായിരുന്നു.