ന്യൂഡൽഹി: കേരളത്തിൽനിന്നു ബംഗളൂരുവിലേക്കു പുതിയ ട്രെയിൻ-ഹംസഫർ എക്സ്പ്രസ് -അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. വരുന്ന 20നു തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് ബാംഗളൂരിവിലെ ബേസ്വാഡയിലേക്ക് ആദ്യയാത്ര പുറപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ചയും ശനിയാഴ്ചയുമാണ് തിരുവനന്തപുരത്തുനിന്നുള്ള സർവീസുകൾ. വൈകുന്നേരം ആറിനു തിരുവനന്തപുരത്തു നിന്നു തുടങ്ങി രാവിലെ പത്തേമുക്കാലിനു ബംഗളൂരുവിലെത്തും. തിരിച്ച് ബംഗളൂരുവിൽ നിന്നു വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് സർവീസ്.