മെൽബൺ: ലോക മൂന്നാം നന്പർ താരമായ റോജർ ഫെഡററും മുൻ ലോക ഒന്നാം നന്പർ അമേരിക്കയുടെ സെറീന വില്യംസും ഹോപ്മാൻ കപ്പ് ടെന്നീസിൽ കളിക്കും. മിക്സഡ് ഡബിൾസ് മത്സരങ്ങളാണ് ഹോപ്മാൻ കപ്പിൽ. ഫ്രാൻസെസ് തിയാഫോയാണ് സെറീനയുടെ പങ്കാളി. ബെലിൻഡ ബെൻകിക് ഫെഡറർക്കൊപ്പം മൈതാനത്തിറങ്ങും.
സ്പാനിഷ് താരങ്ങളായ റോജർ ഫെററും ഗാർബിൻ മുഗുരുസയുമാണ് ടൂർണമെന്റിലെ ഫേവറിറ്റുകൾ. ഡിസംബർ അവസാനമാണ് ടൂർണമെന്റ്. ജനുവരി ഒന്നിന് നടക്കുന്ന അമേരിക്ക-സ്വിറ്റ്സർലൻഡ് മത്സരത്തിൽ ഫെഡററും സെറീന വില്യംസും നേർക്കു നേർ പോരാട്ടത്തിനിറങ്ങും. എട്ടു രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നിലവിൽ സ്വിറ്റ്സർലൻഡാണ് ചാന്പ്യൻമാർ.
ഹോപ്മാൻ കപ്പ്: റോജർ ഫെഡററും സെറീന വില്യംസും ഇറങ്ങും
12:15 AM Oct 04, 2018 | Deepika.com